എല്ലാ വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിച്ച് ശ്രീകണ്ഠപുരം നഗരസഭ

ശ്രീകണ്ഠപുരം: നഗരസഭയിൽ അജൈവ മാലിന്യ ശേഖരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും മിനി എം.സി.എഫ്(മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) സ്ഥാപിച്ച് ശ്രീകണ്ഠപുരം നഗരസഭ. 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 24 ലക്ഷം രൂപ ചെലവിലാണ് നഗരസഭയിലെ 30 വാർഡുകളിലും ഇവ സ്ഥാപിച്ചത്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഹരിതകർമസേന അംഗങ്ങൾ എല്ലാ ദിവസവും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ഇനി ഇതിൽ ശേഖരിക്കും. ഇവിടെ നിന്ന് കാവുമ്പായിയിലെ നഗരസഭയുടെ പ്ലാസ്റ്റിക് ശേഖരണ യൂനിറ്റിലേക്ക് മാറ്റും. 'ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം' എന്ന ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ശുചിത്വ കാമ്പയിനിന്റെ ഭാഗമായാണ് എം.സി.എഫുകൾ ഒരുക്കിയത്. ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വി.പി. നസീമ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ കെ.വി. കുഞ്ഞിരാമൻ, കെ. പ്രദീപൻ, ബിജു പുതുശ്ശേരി, കെ.ടി. ലീല, നഗരസഭാ സെക്രട്ടറി കെ. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ്, ജെ.എച്ച്.ഐ. കെ. സന്ദീപ്, കെ.എം. മുനീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.