തെങ്ങു വീണ് ക്വാർട്ടേഴ്സ് കെട്ടിടത്തിന് നാശനഷ്ടം

തലശ്ശേരി: വേനൽമഴക്കൊപ്പം വീശിയടിച്ച കാറ്റിൽ തെങ്ങ് കടപുഴകി ആൾത്താമസമുള്ള ക്വാർട്ടേഴ്സിന് മുകളിൽവീണു. ഭാഗ്യത്തിന് ആളപായമുണ്ടായില്ല. അണ്ടലൂർ കാവ് പരിസരത്തെ മഹിമ ക്വാർട്ടേഴ്സിന് ഏതാണ്ട് 70,000 രൂപയുടെ നാശനഷ്ടം നേരിട്ടതായി ഉടമ പ്രജില പരാതിപ്പെട്ടു. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ മുകൾഭാഗത്ത് രണ്ടു കുടുംബങ്ങളും താഴെ നാല് കച്ചവട സ്ഥാപനങ്ങളുമുണ്ടായിരുന്നു. തെങ്ങ് വീണതിനെ തുടർന്ന് കച്ചവട സ്ഥാപനങ്ങളുടെ മുകളിൽ പാകിയ ഷീറ്റുകൾ പൂർണമായി തകർന്നു. ക്വാർട്ടേഴ്സ് പരിസരത്തെ വാഴകളും ഒടിഞ്ഞുകുത്തി. തലശ്ശേരിയിൽ നിന്നും അസി.സ്റ്റേഷൻ ഓഫിസർ പി.വി. ദിനേശന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയെത്തി തെങ്ങിൻതടി മുറിച്ചുമാറ്റിയാണ് അപകടം ഒഴിവാക്കിയത്. പടം......അണ്ടലൂർ കാവ് പരിസരത്തെ മഹിമ ക്വാർട്ടേഴ്സിന് മുകളിലെ ഷീറ്റ് തെങ്ങു വീണ് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.