ഭക്ഷ്യക്കിറ്റ് വിതരണം

തലശ്ശേരി: തിരുവങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് വിഷു, റമദാൻ, പെസഹവ്യാഴം പ്രമാണിച്ച് ചിള്ളക്കര എൻ.എസ്.എസ് ദത്ത് ഗ്രാമത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എസ്.ഐ ഗിരീശൻ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭാംഗം ഐ. അനിത അധ്യക്ഷത വഹിച്ചു. ഇ. ആശ, യു. ബ്രിജേഷ്, ടി.ടി. രജനി, കെ.പി. ഷമീമ, ബി. കൈലാസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് സ്വാഗതവും വളന്റിയർ ലീഡർ റഹ്മ റഫീഖ് നന്ദിയും പറഞ്ഞു. പടം..... തലശ്ശേരി ചിള്ളക്കര എൻ.എസ്.എസ് ദത്ത് ഗ്രാമത്തിൽ തിരുവങ്ങാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം എസ്.ഐ ഗിരീശൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.