വാദം പൂർത്തിയായി തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ വധക്കേസിൽ പ്രതികളായ കെ. ലിജേഷ്, പ്രീതിഷ് എന്ന മൾട്ടി പ്രജി എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഏഴിന് വിധി പറയും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികളെന്നും ജാമ്യം അനുവദിക്കരുതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്‌കുമാർ വാദിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റായ ഒന്നാം പ്രതി കെ. ലിജേഷാണ് ഗൂഢാലോചന നടത്തി ആയുധങ്ങൾ ശേഖരിച്ചു നൽകിയത്. ഹരിദാസനെ ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നിലിട്ട് വെട്ടിക്കൊന്ന സംഘത്തിലും ഉണ്ടായിരുന്നു. തലശ്ശേരി, ന്യൂമാഹി സ്‌റ്റേഷൻ പരിധിയിൽ ഏഴ് കേസിൽ പ്രതിയാണ് ലിജേഷ്. ഇങ്ങനെ ഒരാളെയാണോ കൗൺസിലറായി ജനം തെരഞ്ഞെടുത്തതെന്ന് വാദത്തിനിടെ അഡീഷനൽ ജില്ല സെഷൻസ് (ഒന്ന്) ജഡ്‌ജി എ.വി. മൃദുല ചോദിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി കൂടിയായ 11ാം പ്രതി പ്രീതിഷ് എന്ന മൾട്ടി പ്രജിയും ഗൂഢാലോചനയിലും കൊലപാതകത്തിലും നേരിട്ട് പങ്കെടുത്തു. പള്ളൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ എട്ടു കേസിലും ചൊക്ലി സ്‌റ്റേഷൻ പരിധിയിൽ ഒരു കേസിലും പ്രതിയാണ് മൾട്ടി പ്രജി. കേസുകളിൽ രണ്ടെണ്ണം കൊലപാതകവും അഞ്ചെണ്ണം ബോംബ് കേസുമാണ് -പ്രോസിക്യൂട്ടർ വ്യക്തമാക്കി. നേരത്തേ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഫെബ്രുവരി 21ന് പുലർച്ചെയാണ് ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകർ സംഘം ചേർന്ന് ഹരിദാസനെ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.