തുല്യത പരീക്ഷ 13 മുതൽ; എഴുതുന്നത് 1674 പേർ

കണ്ണൂർ: സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷകൾ എഴുതാൻ ജില്ലയിൽ തയാറെടുക്കുന്നത് 1674 പേർ. പത്താംതരത്തിൽ 522 പേരും ഹയർ സെക്കൻഡറിയിൽ ഒന്നാംവർഷം 618 പേരും രണ്ടാംവർഷം 534 പേരുമാണ് പരീക്ഷ എഴുതുക. ഇതിൽ 967 പേർ സ്ത്രീകളും 707 പേർ പുരുഷന്മാരുമാണ്. പട്ടികവർഗ വിഭാഗത്തിൽനിന്ന് 26 പേരും പട്ടികജാതി വിഭാഗത്തിൽനിന്നും 45 പേരും ഭിന്നശേഷിക്കാരായ 29 പേരും ഇക്കുറി പരീക്ഷ എഴുതും. ആഗസ്റ്റ് 13ന് ഹയർ സെക്കൻഡറി തുല്യത പരീക്ഷയും 17ന് പത്താംതരം തുല്യത പരീക്ഷയും ആരംഭിക്കും. ഹയർ സെക്കൻഡറി തുല്യതക്ക്​ എട്ടും പത്താംതരം തുല്യതക്ക് 12ഉം പരീക്ഷകേന്ദ്രങ്ങളാണുള്ളത്. ജില്ലയിൽ ഹയർ സെക്കൻഡറി തുല്യതക്ക്​ 17ഉം പത്താംതരത്തിൽ 16ഉം പഠനകേന്ദ്രങ്ങളാണുള്ളത്. കോവിഡ് കാലത്ത് ഓൺലൈനായും പിന്നീട് ഓഫ്​ലൈനായും ക്ലാസുകൾ നൽകി. ഹയർ സെക്കൻഡറി പാസാകുന്നവർക്ക് ബിരുദ കോഴ്സുകളിലും പത്താംതരം പാസാകുന്നവർക്ക് പ്ലസ് വണ്ണിലും പ്രവേശനം ലഭിക്കും. 18 മുതൽ 77 വയസ്സുവരെയുള്ളവർ പരീക്ഷ എഴുതുന്നുണ്ട്. ജനപ്രതിനിധികൾ, സർക്കാർ, സഹകരണ മേഖലകളിൽ ജോലി ചെയ്യുന്നവർ, തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരാണിവർ. പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്‌കൂളിൽ ഏറ്റവും പ്രായം കൂടിയ പഠിതാവായ 77 വയസ്സുള്ള മുഹമ്മദ് മൈക്കാരൻ പരീക്ഷ എഴുതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.