പയ്യന്നൂർ: പശ്ചിമ ബംഗാളില്‍നിന്ന് പത്താം ക്ലാസുകാരിയായ 16കാരിയെ തട്ടിക്കൊണ്ടുവരുന്നതിനിടെ ബംഗാളി യുവാവ് പയ്യന്നൂർ പൊലീസിൻെറ പിടിയിലായി. പശ്ചിമ ബംഗാൾ ഔറംഗബാദിലെ രാഹുല്‍ റോയിയെയാണ് (23) പയ്യന്നൂര്‍ എസ്.ഐ പി. വിജേഷും സംഘവും കസ്റ്റഡിയിലെടുത്തത്. നാട്ടിൽ ഭാര്യയും കുട്ടിയുമുള്ളയാളാണ് രാഹുല്‍ റോയ്. പ്രണയം നടിച്ചാണ് പശ്ചിമ ബംഗാളില്‍നിന്ന് വിദ്യാർഥിനിയെ കേരളത്തിലേക്ക് കടത്തിയത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പശ്ചിമ ബംഗാൾ പൊലീസ് വിവിധ സ്റ്റേഷനുകളിൽ വിവരം കൈമാറുന്നതിനിടെ പയ്യന്നൂരിലും നൽകിയിരുന്നു. പൊലീസ് പിന്തുടരുന്നത് ഒഴിവാക്കാൻ യുവാവ് ഫോൺ സ്വിച്ച് ഓഫാക്കിയിരുന്നു. മൊെബെൽ ഫോൺ പയ്യന്നൂരിൽ എത്തിയപ്പോൾ സ്വിച്ച് ഓണാക്കിയതോടെയാണ് പൊലീസിൻെറ ജോലി എളുപ്പമായത്. ടവർ ലൊക്കേഷൻ പയ്യന്നൂരിൽ കിട്ടിയതോടെ യുവാവിനെയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ കേരളത്തിൽ ജോലിചെയ്തിരുന്നതായി മനസ്സിലാക്കിയതിനാല്‍ തൊട്ടുപിന്നാലെ വന്ന ട്രെയിനില്‍ ബന്ധുക്കൾ ഇരുവരെയും പിന്തുടർന്നു. ഇതും പ്രതിയെ പിടികൂടാൻ സഹായകമായി. ബംഗാൾ പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസിൻെറ നേതൃത്വത്തിലും അന്വേഷണമാരംഭിച്ചിരുന്നു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും കണ്ടെത്തുകയും ചെയ്തു. ഈ സമയത്ത് സ്ഥലത്തെത്തിയ പൊലീസ് രാഹുല്‍ റോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത പശ്ചിമ ബംഗാള്‍ പൊലീസ് പയ്യന്നൂരിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.