Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപശ്ചിമ ബംഗാളിൽനിന്ന്​...

പശ്ചിമ ബംഗാളിൽനിന്ന്​ 16കാരിയെ തട്ടിക്കൊണ്ടുവന്ന യുവാവ്​ പിടിയിൽ

text_fields
bookmark_border
പയ്യന്നൂർ: പശ്ചിമ ബംഗാളില്‍നിന്ന്​ പത്താം ക്ലാസുകാരിയായ 16കാരിയെ തട്ടിക്കൊണ്ടുവരുന്നതിനിടെ ബംഗാളി യുവാവ് പയ്യന്നൂർ പൊലീസി​‍ൻെറ പിടിയിലായി. പശ്ചിമ ബംഗാൾ ഔറംഗബാദിലെ രാഹുല്‍ റോയിയെയാണ്​ (23) പയ്യന്നൂര്‍ എസ്.ഐ പി. വിജേഷും സംഘവും കസ്​റ്റഡിയിലെടുത്തത്. നാട്ടിൽ ഭാര്യയും കുട്ടിയുമുള്ളയാളാണ്​ രാഹുല്‍ റോയ്. പ്രണയം നടിച്ചാണ് പശ്ചിമ ബംഗാളില്‍നിന്ന്​ വിദ്യാർഥിനിയെ കേരളത്തിലേക്ക് കടത്തിയത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പശ്ചിമ ബംഗാൾ പൊലീസ് വിവിധ സ്​റ്റേഷനുകളിൽ വിവരം കൈമാറുന്നതിനിടെ പയ്യന്നൂരിലും നൽകിയിരുന്നു. പൊലീസ് പിന്തുടരുന്നത് ഒഴിവാക്കാൻ യുവാവ് ഫോൺ സ്വിച്ച് ഓഫാക്കിയിരുന്നു. മൊ​െബെൽ ഫോൺ പയ്യന്നൂരിൽ എത്തിയപ്പോൾ സ്വിച്ച് ഓണാക്കിയതോടെയാണ് പൊലീസി​‍ൻെറ ജോലി എളുപ്പമായത്. ടവർ ലൊക്കേഷൻ പയ്യന്നൂരിൽ കിട്ടിയതോടെ യുവാവിനെയും പെൺകുട്ടിയെയും പൊലീസ്​ കണ്ടെത്തുകയായിരുന്നു. ഇയാള്‍ കേരളത്തിൽ ജോലിചെയ്തിരുന്നതായി മനസ്സിലാക്കിയതിനാല്‍ തൊട്ടുപിന്നാലെ വന്ന ട്രെയിനില്‍ ബന്ധുക്കൾ ഇരുവരെയും പിന്തുടർന്നു. ഇതും പ്രതിയെ പിടികൂടാൻ സഹായകമായി. ബംഗാൾ പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസി​‍ൻെറ നേതൃത്വത്തിലും അന്വേഷണമാരംഭിച്ചിരുന്നു. പയ്യന്നൂര്‍ റെയില്‍വേ സ്​റ്റേഷനിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും കണ്ടെത്തുകയും ചെയ്തു. ഈ സമയത്ത് സ്ഥലത്തെത്തിയ പൊലീസ് രാഹുല്‍ റോയിയെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത പശ്ചിമ ബംഗാള്‍ പൊലീസ് പയ്യന്നൂരിലെത്തി പ്രതിയെ കസ്​റ്റഡിയിലെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story