ഇരിട്ടി: കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും ദുരന്തത്തിൽ നഷ്ടം സംഭവിച്ചവരെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. വീടും ജീവനും നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും മറ്റു നാശനഷ്ടം സംഭവിച്ചവർക്കും തുടർ ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കും വിധം പാക്കേജ് അനുവദിക്കണം. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പന്നികളെ കൂട്ടമായി കൊന്നൊടുക്കിയതുമൂലം പന്നി ഫാം നടത്തുന്ന കർഷകർക്ക് വലിയ നഷ്ടമാണുണ്ടായത്. പന്നിയുടെ തൂക്കം കണക്കാക്കി നഷ്ടപരിഹാരം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും സർക്കാറിന്റെ കണക്കുപ്രകാരം വളരെ തുച്ഛമായ തുകയേ കർഷകർക്ക് ലഭിക്കാൻ സാധ്യതയുള്ളൂ. ജില്ല പ്രസിഡൻറ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.സി. വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ഡി. സാമ്പൂസ്, അഡ്വ. ടോണി ജോസഫ്, ടി.ഒ. മാത്യു, പി.ഒ. ചന്ദ്രമോഹനൻ, എ. ജയറാം, ജോസ് പറയുംകുഴി, സതീശൻ തലശ്ശേരി, പി.സി. ജോസ്, ബാലൻ പൊറോറ, കെ. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.