മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. യാത്രക്കാരനിൽ നിന്ന് എയർപോർട്ട് പൊലീസ് 221 ഗ്രാം സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കാസർകോട് ബന്തടുക്ക സ്വദേശി അഹമ്മദ് കബീർ റിഫായിൽ നിന്നാണ് 10.14 ലക്ഷം വിലവരുന്ന 221.33 ഗ്രാം സ്വർണം പിടികൂടിയത്. കസ്റ്റംസ് പരിശോധനയിൽ കണ്ടെത്താത്ത സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നിരവധി തവണ എയർപോർട്ട് പൊലീസ് പിടികൂടിയത്.
ഈ മാസം മാത്രം നാലു തവണയായി 2178 ഗ്രാം സ്വർണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് ഈ മാസം നാലു തവണയായി 3873 ഗ്രാം സ്വർണം പിടികൂടി. ഇതോടെ ജൂലൈ മാസം മാത്രം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 2.8 കോടിയുടെ 6.05 കിലോ സ്വർണമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.