അഞ്ചരക്കണ്ടി: ഇന്ത്യൻ റെയിൽവേയിൽ ക്ലാർക്ക് തസ്തികയിൽ ജോലി വാഗ്ദാനം നൽകി 12,50,000 രൂപ തട്ടിയെടുത്തുവെന്ന യുവാവിന്റെ പരാതിയിൽ അഞ്ചു പേർക്കെതിരെ വഞ്ചനകുറ്റത്തിന് പിണറായി പൊലീസ് കേസെടുത്തു. അഞ്ചരക്കണ്ടി ഓടത്തിൽ പീടികയിലെ പി.കെ. സ്വാതിഷിന്റെ പരാതിയിലാണ് മക്രേരിയിലെ ലാൽചന്ദ്, ചൊക്ലിയിലെ കെ. ശശി, കോട്ടയത്തെ ശരത്, ഗീതാറാണി, എബി എന്നിവർക്കെതിരെ കേസെടുത്തത്.
റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും കഴിഞ്ഞ വർഷം ഡിസംബർ അഞ്ചു മുതൽ കീഴത്തൂരിൽ വെച്ചും എറണാകുളത്ത് വെച്ചും രണ്ടു ഗഡുക്കളായി 12,50,000 രൂപ വാങ്ങുകയും നാലും അഞ്ചും പ്രതികളെ ഫോണിൽ വിളിച്ച് റെയിൽവേയിലെ ഉന്നത ഉദ്യോ ഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയെന്നും റെയിൽവേയുടെ വ്യാജസീൽ പതിച്ച നിയമന ഉത്തരവ് നൽകി ചതിക്കുകയും ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.