1. കുഴിമ്പാലോട് മെട്ടയിലെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്നു 2.കുഴിമ്പാലോട് മെട്ടയിലെ ശാരദയുടെ വീട്ടുമുറ്റത്ത് വെള്ളം കെട്ടിനിൽക്കുന്നു
അഞ്ചരക്കണ്ടി: നവീകരിച്ച പഴശ്ശി കനാൽ തുറന്നതോടെ പല ഭാഗങ്ങളിലും ചോർച്ച വ്യാപകം. പഴശ്ശി കനാലിൽ കഴിഞ്ഞ ദിവസമാണ് വെള്ളം തുറന്നു വിട്ടത്. അഞ്ചരക്കണ്ടി കുഴിമ്പാലോട് ഭാഗത്ത് കനാലിന്റെ താഴ്ഭാഗങ്ങളിലുള്ള വീടുകളുടെ മുറ്റവും ചുറ്റുപാടും വെള്ളം കെട്ടി നിൽക്കുകയാണ്. വീടുകളിലേക്കുകുള്ള വഴിയിലും കനാൽപ്പാലം ചാക്യാളി റോഡിലും വെള്ളം കെട്ടി നിൽക്കുന്നുണ്ട്.
പഴശ്ശി കനാലിൽ കഴിഞ്ഞ ദിവസമാണ് വെള്ളം തുറന്നു വിട്ടത്. കീഴല്ലൂർ, വളയാൽ, ചെറിയവളപ്പ്, കുഴിമ്പാലോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് കനാൽ ചോർച്ചമൂലം വെള്ളം ഒഴുകിയെത്തിയത്. കീഴല്ലൂർ വഴിയുള്ള കനാൽ ഭാഗങ്ങളിൽ ചിലയിടത്ത് ശക്തമായി കുത്തിയൊലിച്ചു വന്ന വെള്ളം വീടിന്റെ വശങ്ങളിൽ കെട്ടിനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.