ഓ​ട​ക്കാ​ട് വ​യ​ലി​ൽ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ടാ​ങ്ക​ർ ലോ​റി നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​പ്പോ​ൾ

ക​ക്കൂ​സ് മാ​ലി​ന്യം വ​യ​ലി​ൽ ത​ള്ളാ​ൻ ശ്ര​മം; നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

അ​ഞ്ച​ര​ക്ക​ണ്ടി: വ​യ​ലി​ൽ ത​ള്ളാ​ൻ ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഓ​ട​ക്കാ​ട് മ​ക്രേ​രി റോ​ഡി​ന് സ​മീ​പ​ത്തെ വ​യ​ലി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​ന​ത്തെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​ച്ച​ത്. ടാ​ങ്ക​ർ ലോ​റി​ക്ക് എ​സ്കോ​ർ​ട്ടാ​യി വ​ന്ന ര​ണ്ടു കാ​റു​ക​ളും ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും ക്ലീ​ന​റും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കു​റെ ദി​വ​സ​ങ്ങ​ളാ​യി ഉ​റ​ക്ക​മൊ​ഴി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച​യും നാ​ട്ടു​കാ​ർ വ​യ​ലി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നി​രു​ന്നു. പു​ല​ർ​ച്ച മാ​ലി​ന്യം ത​ള്ളാ​ൻ ടാ​ങ്ക​ർ ലോ​റി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ ത​ട​യു​ക​യും ഡ്രൈ​വ​റെ​യും ക്ലീ​ന​റെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​രു​വ​രും കു​ത​റി​മാ​റി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ണ​റാ​യി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

വേ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ഗീ​ത, സ്റ്റാ​ൻ​റി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. സു​നീ​ഷ് എ​ന്നി​വ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ​താ​ണ് ടാ​ങ്ക​ർ ലോ​റി​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ലോ​റി ഡ്രൈ​വ​ർ അ​ഞ്ച​ര​ക്ക​ണ്ടി കാ​മേ​ത്ത് സ്വ​ദേ​ശി​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു​ണ്ട്.

ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ർ ടാ​ങ്ക​ർ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ത്തു. ടാ​ങ്ക​ർ ലോ​റി​യു​ടെ അ​ടി​ഭാ​ഗ​ത്താ​യി പൈ​പ്പ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ​യാ​ണ് മാ​ലി​ന്യം വ​യ​ലി​ലേ​ക്ക് ത​ള്ളു​ന്ന​ത്. മു​മ്പും നി​ര​വ​ധി ത​വ​ണ മാ​ലി​ന്യം വ​യ​ലി​ൽ ത​ള്ളി​യി​രു​ന്നു. 

Tags:    
News Summary - Trying to throw toilet waste in the field; The locals caught him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.