ചക്കരക്കല്ല്: വാരത്ത് കവർച്ചക്കിടെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നാട് നടുങ്ങി. ബുധനാഴ്ച പുലർച്ച രണ്ടിനാണ് വാരം ചതുരക്കിണർ ടി.കെ. ഹൗസിൽ ആയിഷ (75) മരിച്ചത്. കഴിഞ്ഞ 23നാണ് കവർച്ച നടന്നത്. രാവിെല നമസ്കാരത്തിന് എഴുന്നേറ്റ് അംഗശുദ്ധി വരുത്താൻ പൈപ്പ് തുറന്നപ്പോൾ വെള്ളം വരാതിരുന്നതിനാൽ വീടിെൻറ പിൻഭാഗത്തുള്ള വാൾവ് തുറക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു. ഈ സമയംവീടിെൻറ പുറത്ത് പതിയിരുന്ന കവർച്ചസംഘത്തിലെ മൂന്നുപേർ ചേർന്ന് ആയിഷയെ ആക്രമിക്കുകയും ഇരുചെവിയിലെയും സ്വർണാഭരണം പറിച്ചെടുക്കുകയുമായിരുന്നു.
ആക്രമണത്തെ ചെറുക്കുന്നതിനിടയിലാണ് ആയിഷയെ സംഘം മൃഗീയമായി മർദിച്ചത്. ഇരുകാതുകളിലുമുള്ള ആഭരണങ്ങളിൽ രണ്ടെണ്ണം ഒഴിച്ചുള്ളവ മോഷ്ടാക്കൾ പറിച്ചെടുത്തു. നെഞ്ചിനും കാലിനും ക്രൂരമായി മർദനമേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ആയിഷയുടെ അയൽവാസിയും ബന്ധുവുമായ ഇബ്രാഹിമാണ് നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്. പിൻവശത്തുള്ള ബൾബ് ഓഫ് ചെയ്തതിന് ശേഷമാണ് മോഷണ സംഘം കവർച്ച നടത്തിയത്. ആയിഷയുടെ രണ്ട് ചെവികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും വീഴ്ചയിൽ നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
രണ്ടുദിവസം കണ്ണൂരിലെ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. തനിച്ച് താമസിക്കുന്ന ആയിഷയുടെ വീടും പരിസരവും കൃത്യമായി മനസ്സിലാക്കിയവരാണ് കവർച്ചക്ക് പിന്നിലെന്നാണ് അയൽവീട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപമുണ്ട്.കണ്ണൂർ സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികളാവാം കവർച്ചക്ക് പിന്നിലെന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.