ചെറുപുഴ: ഗൃഹനാഥനെ ആസിഡ് ഒഴിച്ച് പരിക്കേല്പിച്ചു. പ്രാപ്പൊയില്‍ പെരുന്തടത്തെ തോപ്പില്‍ രാജേഷിനെ (47)യാണ് ആസിഡ് ഒഴിച്ചു പരിക്കേല്പിച്ചത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പുതിയ വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിക്കുള്ള ഒരുക്കങ്ങള്‍ നടത്തിയശേഷം സമീപത്ത് നിര്‍മിച്ച താല്‍ക്കാലിക ഷെഡില്‍ ഇരിക്കുകയായിരുന്ന രാജേഷിന്റെ മുഖത്തേക്ക് അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ഒഴിച്ചയുടന്‍ ഇയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. രാജേഷിന്റെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ആസിഡ് വീണ് സാരമായി പൊള്ളലേറ്റ രാജേഷിനെ ചെറുപുഴ പൊലീസും സമീപവാസികളും ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ രാജേഷിന്റെ മുഖത്തും ശരീരത്തുമാണ് പൊള്ളലത്. മരംവെട്ട് തൊഴിലാളിയാണ് അക്രമത്തിനിരയായ രാജേഷ്. അക്രമം നടത്തിയ യുവാവിനെ ഞായറാഴ്ച പകല്‍ പ്രദേശത്ത് കണ്ടതായി പറയുന്നുണ്ട്. ഇയാള്‍ ആസിഡ് കൊണ്ടുവന്നതെന്നു കരുതുന്ന പ്ലാസ്റ്റിക് കാന്‍ സ്ഥലത്തു നിന്ന് പൊലിസ് കണ്ടെത്തി. ചികിത്സയിലുളള രാജേഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമേ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.