ചെറുപുഴ: ചികിത്സയിലിരിക്കെ മധ്യവയസ്കന് മരിച്ചത് മര്‍ദനമേറ്റെന്നു പരാതി. അസ്വാഭാവിക മരണത്തിനു കേസെടുത്ത ചെറുപുഴ പൊലീസ് അന്വേഷണമാരംഭിച്ചു. നിടുംപൊയില്‍ പൂളക്കുറ്റി സ്വദേശി കൊല്ലംപറമ്പില്‍ െജയിംസ് (60) മരിച്ച സംഭവത്തിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
ഇക്കഴിഞ്ഞ ഒന്നിന് ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലെ പാടിയോട്ടുചാല്‍ കൊരമ്പക്കല്ലിലെ ഭാര്യാ സഹോദരെൻറ വീട്ടിലെത്തിയ ജെയിംസിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു മൂന്നിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു. പ്രദേശത്തെ വ്യാജമദ്യ വില്പന കേന്ദ്രത്തിലെ ചിലര്‍, തന്നെ മർദിച്ചിരുന്നതായി മരണത്തിനു രണ്ടുദിവസം മുമ്പ് ബന്ധുക്കളോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
ഇതേ ത്തുടര്‍ന്ന് ചെറുപുഴ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് ജെയിംസില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. തുടര്‍ന്ന്, മരണം സംഭവിച്ചതോടെ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
സംഭവത്തില്‍ കൊരമ്പക്കല്ല് സ്വദേശികളായ നാലുപേരെ ചോദ്യം ചെയ്തുവരുകയാണ്. ചെറുപുഴ എസ്.ഐ സി. തമ്പാെൻറ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. ത്രേസ്യാമ്മയാണ് മരിച്ച ജെയിംസിെൻറ ഭാര്യ. മക്കള്‍: നിഖില, നികിത. മരുമക്കള്‍: രാഹുല്‍, സനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.