കണ്ടെയ്​ൻമെൻറ്​ സോണിൽ ഉപവാസത്തിന്​ ശ്രമിച്ച പഞ്ചായത്ത് മെംബർ അറസ്​റ്റിൽ

ചെറുപുഴ (കണ്ണൂർ): കണ്ടെയ്​ൻമെൻറ്​ സോണിൽ ഉപവാസ സമരത്തിന് ശ്രമിച്ച പഞ്ചായത്ത് മെംബർ അറസ്​റ്റിൽ. പെരിങ്ങോം വയക്കര പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ കെ.വി. മോഹനനെയാണ് ചെറുപുഴ പൊലിസ് അറസ്​റ്റ്​ ചെയ്തത്.

പാടിയോട്ടുചാൽ ടൗൺ ഉൾപ്പെടുന്ന രണ്ടാം വാർഡിൽ വ്യാപാര സ്ഥാപനങ്ങൾ 14 ദിവസത്തിലധികമായി അടച്ചിടുകയും തൊട്ടടുത്ത വാർഡിൽ ഉൾപ്പെട്ട ഭാഗത്തെ കടകൾ തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപവാസ സമരത്തിന് ഒരുക്കം.

രാവിലെ സമരം നടത്താൻ ടൗണിലെത്തിയ ഉടനെ സ്ഥലത്തെത്തിയ ചെറുപുഴ എസ്.ഐ മഹേഷ് കെ. നായർ മോഹനനെ അറസ്​റ്റ്​ ചെയ്ത് നീക്കുകയായിരുന്നു. പൊലിസുകാരൻ ഉൾപ്പെടെ നാലു​പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പാടിയോട്ടുചാൽ ടൗണി​െൻറ ഒരു ഭാഗം കണ്ടെയ്​ൻമെൻറ്​ സോൺ ആയി പ്രഖ്യാപിച്ചത്.

Tags:    
News Summary - Containment Zone Panchayat member arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.