ചെറുപുഴ: കുടുംബശ്രീയുടെ ജനകീയ ഹോട്ടലില്‍ കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും മേശ വലിപ്പില്‍ ഉണ്ടായിരുന്ന പണവും കവർന്നു. ചെറുപുഴ പഞ്ചായത്ത് ഓഫിസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് കവർച്ച നടന്നത്.
പൂട്ട് തകർത്തു അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും മേശയിൽ ഉണ്ടായിരുന്ന പണവും കവർന്നതായി ചെറുപുഴ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ച അവധിയായതിനാല്‍ ബുധനാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.