പ​ള്ളി​യാ​ംമൂ​ല​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

സുരക്ഷയില്ലാതെ തീരം; പള്ളിയാംമൂലയിൽ വിനോദസഞ്ചാരി ഒഴുക്കിൽപെട്ടു

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബീ​ച്ചി​ന് സ​മീ​പം ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ വി​നോ​ദ​സ​ഞ്ചാ​രി ക​ട​ലി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ടു. കോ​സ്റ്റ​ൽ പൊ​ലീ​സും ലൈ​ഫ് ഗാ​ർ​ഡു​മാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൈ​സൂ​രു സ്വ​ദേ​ശി പ​വ​ൻ (30) ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​യ്യാ​മ്പ​ലം ബീ​ച്ച് റോ​ഡി​ൽ പ​ള്ളി​യാം​മൂ​ല പ​ള്ളി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ​വ​ൻ സ​മീ​പ​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ഴീ​ക്ക​ൽ കോ​സ്റ്റ​ൽ പൊ​ലീ​സി​ന്റെ ര​ക്ഷാ​ബോ​ട്ടും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

കോ​സ്റ്റ​ൽ പൊ​ലീ​സ് ജീ​പ്പി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പ​ള്ളി​യാ​മൂ​ല ഭാ​ഗ​ത്ത് ആ​ഴം കൂ​ടു​ത​ലാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ക​ട​ലി​ലി​റ​ങ്ങു​മ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ഒ​രു വ​ർ​ഷ​ത്തി​നി​ടെ 20ഓ​ളം പേ​രാ​ണ് പ​ള്ളി​യാ​ൻ​മൂ​ല-​നീ​ർ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്.

പ​യ്യാ​മ്പ​ലം ബീ​ച്ചി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ളി​ൽ താ​മ​സ​ക്കാ​രാ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ബീ​ച്ചി​ൽ​നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള ക​ട​​ൽ​ത്തീ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ബീ​ച്ചി​ൽ മാ​ത്ര​മാ​ണ് ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ സേ​വ​ന​മു​ള്ള​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കേ​ണ്ട​തും ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട​തും സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ്.

എ​ന്നാ​ൽ, പ​ല​പ്പോ​ഴും ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. ബീ​ച്ചി​ൽ തി​ര​ക്കാ​കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ ബീ​ച്ചി​ൽ​നി​ന്ന് മാ​റി നീ​ർ​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലി​റ​ങ്ങും. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ക​ട​ലി​ൽ കു​ളി​ക്കു​മ്പോ​ൾ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ നി​ർ​ദേ​ശം ന​ൽ​കാ​റു​ണ്ട്.

ബീ​ച്ചി​ന്റെ പ്ര​ധാ​ന ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ സേ​വ​ന​മു​ള്ള​ത്. നി​ല​വി​ൽ അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ബീ​ച്ചി​ലെ സു​ര​ക്ഷ​ക്ക് മാ​ത്രം ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 20 പേ​രെ​ങ്കി​ലും വേ​ണം. കൂ​ടു​ത​ൽ ​പേ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ യൂ​നി​യ​ൻ ടൂ​റി​സം വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

ഇ​ത് നി​ർ​ദേ​ശ​മാ​യി ധ​ന​വ​കു​പ്പി​ന് മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ചാ​ൽ, ചൂ​ടാ​ട്ട്, എ​ട്ടി​കു​ളം ബീ​ച്ചു​ക​ളി​ലും ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ സേ​വ​ന​മി​ല്ല.

കാ​ഴ്​​ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും തേ​ടി സ​ഞ്ചാ​രി​ക​ൾ ബീ​ച്ചു​ക​ളി​ൽ എ​ത്തു​ന്ന​തി​ന​നു​സ​രി​ച്ച് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. രാ​ത്രി​യി​ല​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​രാ​ണ്​ തീ​ര​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​ത്. പ​യ്യാ​മ്പ​ല​ത്ത്​ ഞാ​യ​ർ അ​ട​ക്ക​മു​ള്ള ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 12,000 ക​ട​ക്കും.

Tags:    
News Summary - Coast without security-Tourists flocked to Palliyammula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.