കണ്ണൂർ: നിർദിഷ്ട തീരദേശ ഹൈവേ നിർമാണത്തിനുവേണ്ടി നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്മേലുള്ള പൊതു ഹിയറിങ്ങിൽ പ്രദേശവാസികൾ ഉയർത്തിയ ആശങ്കകൾ പരിഹരിച്ച് മാത്രം പദ്ധതി നടപ്പാക്കണമെന്ന് മേയർ മുസ് ലിഹ് മഠത്തിൽ. കോർപറേഷന്റെ സ്ഥലമടക്കം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോർപറേഷനുമായി ആലോചിക്കുകയോ ചർച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല.
ജനവാസ മേഖലകൾ ഒഴിവാക്കി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാതെ ഹൈവേ നിർമിക്കുന്നതിനുള്ള പോം വഴികൾ ഹിയറിങ് വേളയിൽ ഉയർന്നുവന്നിരുന്നു. ഇതൊക്കെ പരിഗണിച്ച് കുടിയൊഴിപ്പിക്കുന്നവരുടെയും സ്ഥലം നഷ്ടപ്പെടുന്നവരുടെയും പ്രദേശവാസികളുടെയും ഭീതി അകറ്റണമെന്നും മേയർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദമായ അഭിപ്രായവും പരാതിയും ബന്ധപ്പെട്ടവർക്ക് നൽകിയതായും മേയർ അറിയിച്ചു.
ന്യൂമാഹി: മാഹി പാലം മുതൽ ധർമടം പാലം വരെയുള്ള തീരദേശ വികസന പദ്ധതിയുടെ (റീച്ച് ഒന്ന്) സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ 11ന് ന്യൂമാഹി പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ നിലവിലുള്ള ദേശീയപാത കടന്നുപോകുന്ന വാർഡുകളിലെ താമസക്കാർ പങ്കെടുക്കണം.
വാർഡ് - 1 കുറിച്ചിയിൽ, വാർഡ് 4 ഏടന്നൂർ, വാർഡ് 10 ന്യൂമാഹി ടൗൺ, വാർഡ് 11 അഴീക്കൽ, വാർഡ് 12 ചവോക്കുന്ന്, വാർഡ് 13 കുറിച്ചിയിൽ ബീച്ച് എന്നീ വാർഡുകളിലൂടെയാണ് തീരദേശ പാത കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.