ക​ണ്ണ​പു​ര​ത്തെ നാ​ളി​കേ​ര, പ​ഴ സം​സ്ക​ര​ണ യൂ​നി​റ്റ്​ നി​ർ​മാ​ണം വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ

സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് വി​ല​യി​രു​ത്തു​ന്നു

കണ്ണപുരത്ത് നാളികേര സംസ്കരണ യൂനിറ്റ് അന്തിമഘട്ടത്തിൽ

കണ്ണൂർ: കണ്ണപുരത്ത് പ്രവർത്തനം തുടങ്ങാനിരിക്കുന്ന നാളികേര, പഴ സംസ്കരണ യൂനിറ്റ് നിർമാണം അന്തിമഘട്ടത്തിൽ. കേരള ക്ലേസ് ആൻഡ് സെറാമിക് പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെ.സി.സി.പി.എൽ) വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് കണ്ണപുരത്ത് ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രോസസിങ് കോംപ്ലക്‌സ് തുടങ്ങുന്നത്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് യൂനിറ്റ് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. 5.7 കോടി ചെലവിൽ സജ്ജീകരിച്ച കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഒക്‌ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

യൂനിറ്റിൽനിന്ന് തേങ്ങാപ്പാൽ, കോക്കനട്ട് പൗഡർ, വിർജിൻ കോക്കനട്ട് ഓയിൽ, ബേബി ഓയിൽ, ഹെയർ ഓയിൽ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുക. ഇതോടൊപ്പം പാഷൻഫ്രൂട്ട് സ്‌ക്വാഷ്, ജ്യൂസ്, ജാം, കോക്കനട്ട് വാട്ടർ ജ്യൂസ്, കോക്കനട്ട് ചിപ്‌സ് എന്നിവയും ഉണ്ടാക്കും. 5.7 കോടിയുടെ പദ്ധതിക്ക് 4.2 കോടി രൂപ സർക്കാർ വായ്പ നൽകിയിട്ടുണ്ട്.

വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിലവിൽ സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് മാങ്ങാട്ടുപറമ്പിൽ സ്ഥാപിച്ച ഐ.ടി ഇൻകുബേഷൻ സെന്ററിൽ 200ലധികം പേർ ജോലി ചെയ്യുന്നുണ്ട്. അതിനെ ഐ.ടി പാർക്ക് ആക്കാനുള്ള പദ്ധതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷ് പറഞ്ഞു.

കഴിഞ്ഞ ആറുവർഷം തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കെ.സി.സി.പി.എല്ലിന് ഈ വർഷം 80 ലക്ഷം രൂപ പ്രവർത്തന ലാഭം കൈവരിക്കാൻ കഴിഞ്ഞു. ബി.പി.സിഎല്ലുമായി സഹകരിച്ച് പാപ്പിനിശ്ശേരിയിൽ ആരംഭിച്ച പെട്രോൾ പമ്പ് നല്ലനിലയിൽ പ്രവർത്തിക്കുന്നു.

നാലു മാസത്തിനകം ഇത് വികസിപ്പിക്കുമെന്നും രാജേഷ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷൻ, സി.എൻ.ജി തുടങ്ങിയവ സ്ഥാപിക്കും. മാങ്ങാട്ടുപറമ്പ്, കരിന്തളം, നാടുകാണി, കഞ്ചിക്കോട് എന്നിവിടങ്ങളിലും പെട്രോൾ പമ്പ് ആരംഭിക്കാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. മാങ്ങാട്ടുപറമ്പ് ആരംഭിക്കുന്ന പമ്പിന്റെ നിർമാണപ്രവൃത്തികൾ മൂന്ന് മാസത്തിനകം പൂർത്തീകരിക്കും.

വിവിധ പദ്ധതികൾ സംബന്ധിച്ചുള്ള മാസ്റ്റർ പ്ലാൻ വ്യവസായ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണം ചർച്ചചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രാഥമിക ചർച്ച പൂർത്തിയായിട്ടുണ്ടെന്നും അറിയിച്ചു.

Tags:    
News Summary - Coconut processing unit at Kannapuram in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.