കണ്ണൂര്‍: ഒരുകെട്ട് തപാൽ വോട്ടുമായി കോണ്‍ഗ്രസ് നേതാവ് വരണാധികാരിക്ക് മുമ്പാകെയെത്തിയത് വിവാദമായി. ഇത് ഏറ്റെടുക്കാൻ വരണാധികാരി തയാറായില്ല. അതോടെ നേതാവ് ഇതുമായി പോസ്റ്റ് ഒാഫിസിൽ എത്തിയെങ്കിലും പോസ്റ്റ് മാസ്റ്ററും തപാൽ ബാലറ്റ് സ്വീകരിച്ചില്ല. കെ.പി.സി.സി സെക്രട്ടറി ചന്ദ്രന് തില്ലങ്കേരിയാണ് കൂട്ടമായി ശേഖരിച്ച തപാൽ വോട്ടുകള്‍ വെള്ളിയാഴ്ച പേരാവൂര്‍ മണ്ഡലം റിട്ടേണിങ് ഓഫിസറായ കണ്ണൂര്‍ ഡി.എഫ്.ഒ പി. കാര്‍ത്തിക്കിനെ ഏല്പിക്കാനെത്തിയത്. മൊത്തം 220 തപാൽ വോട്ടുകളുണ്ടായിരുന്നു.
തപാൽ വോട്ട് പോസ്റ്റലായി തന്നെ ലഭിക്കണമെന്നും നേരിട്ടുവാങ്ങാനാവില്ലെന്നും പറഞ്ഞാണ് റിട്ടേണിങ് ഓഫിസര്‍ തിരിച്ചയച്ചത്. തുടര്‍ന്ന് ചന്ദ്രന് തില്ലങ്കേരിയും സംഘവും താണ പോസ്റ്റ് ഓഫിസിലെത്തി. എന്നാല്‍, 220 പേരുടെ തപാൽ വോട്ട് ഒരുമിച്ചുകൊണ്ടുവന്നതില് സംശയം തോന്നിയ പോസ്റ്റല്‍ ജീവനക്കാര്‍ ഏറ്റുവാങ്ങാന്‍ തയാറായില്ല. ഇതോടെ പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ച് സംഘം തിരിച്ചു പോയി.
അര്‍ഹരായവർ നിയമാനുസൃതം ബാലറ്റ് വാങ്ങി വോട്ട് രേഖപ്പെടുത്തി നേരിട്ട് റിട്ടേണിങ് ഓഫിസര്‍ക്ക് അയച്ചു കൊടുക്കേണ്ടതാണ്. അതിനു പകരം കൂട്ടത്തോടെ ഇവ ശേഖരിച്ച് വരണാധികാരിക്ക് കൈമാറാൻ എത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.