കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി നേതാവുമായ െക. സുരേന്ദ്രെൻറ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
സുരേന്ദ്രെൻറ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം രംഗത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം പരാതി നൽകിയിരിക്കുന്നത്. കെ. സുരേന്ദ്രൻ കോൺഗ്രസിെൻറ കണ്ണൂർ മേയർ സ്ഥാനാർഥിയാകുന്നത് തടയാൻ കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമായി ചിലർ സമൂഹ മാധ്യമങ്ങളിൽ നടത്തിയ വ്യക്തിഹത്യയിൽ മനംനൊന്താണ് മരണമെന്ന് കോൺഗ്രസ് നേതാവ് കെ. പ്രമോദ് ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.
പ്രമോദിെൻറ ആരോപണം ഏറ്റുപിടിച്ചാണ് അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ രംഗത്തുവന്നത്. കോൺഗ്രസ് പ്രവർത്തകനായിരുന്ന പ്രവാസി ദീപേഷ് െചനോളി എന്നയാളാണ് കെ.സുരേന്ദ്രനെതിരെ ഫേസ്ബുക്കിൽ കടുത്ത ആക്ഷേപം നടത്തിയത്.
ദീപേഷ് െഡപ്യൂട്ടി മേയർ പി.കെ. രാഗേഷുമായി അടുപ്പമുള്ളയാളാണ്. രാഗേഷിനെതിരായ നീക്കമായാണ്, ദീപേഷിെൻറ പോസ്റ്റിനോട് പ്രതികരിച്ച് കെ. പ്രമോദ് വിവാദത്തിന് തുടക്കമിട്ടത്. കണ്ണൂർ കോർപറേഷൻ ഭരണം സി.പി.എമ്മിന് നഷ്ടപ്പെടുത്തിയ പി.കെ. രാഗേഷിനെ കുരുക്കാനുള്ള അവസരമെന്ന നിലക്കാണ് സി.പി.എം വിഷയത്തിൽ കക്ഷിചേരുന്നത്.
മണ്ഡലം കോണ്‍ഗ്രസ് ഓഫിസ് ഇനി കെ. സുരേന്ദ്രൻ സ്മാരക ഭവൻ
തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിനു സമീപത്തെ മണ്ഡലം േകാണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് കെ. സുരേന്ദ്രന് സ്മാരക കോണ്‍ഗ്രസ് ഭവന് എന്നാക്കാന്‍ പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് ഉമേഷ് കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു. കല്ലിക്കോടന്‍ രാഗേഷ്, എം.പി. വേലായുധന്, സി.വി. സന്തോഷ്, പി.ടി. സഗുണന്, വസന്ത് പള്ളിയാംമൂല, കെ. ജെമിനി, ഷൈജു കോട്ടായി, രൂപേഷ് ചാലാട്, പ്രേംപ്രകാശ്, റഷീദ് ചാലാട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.