ജില്ല പഞ്ചായത്ത് ബജറ്റ്;വിദ്യാഭ്യാസ മേഖലക്ക് മുൻതൂക്കം, ലഹരിയെ പടിക്ക് പുറത്താക്കും
text_fieldsജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ബജറ്റ് അവതരിപ്പിക്കുന്നു
കണ്ണൂർ: വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വികസനത്തിനായി വിവിധ പദ്ധതിയുമായി ജില്ല പഞ്ചായത്ത് ബജറ്റ്. സ്കൂളുകളുടെ നവീകരണവും അസംബ്ലി ഹാൾ നിർമാണവും അടക്കം 25.48 കോടി രൂപയാണ് ഈ മേഖലയിൽ വകയിരുത്തിയത്. സമൂഹത്തിൽ പിടിമുറുക്കുന്ന ലഹരിക്കെതിരെ ജാഗ്രത തീർക്കാൻ ബോധവത്കരണ പ്രവർത്തനങ്ങൾ അടക്കം നടത്താൻ 30 ലക്ഷം രൂപ വകയിരുത്തി.
ലഹരി മാഫിയകളെ ഒറ്റപ്പെടുത്താൻ സാമൂഹിക ജാഗ്രത ശക്തിപ്പെടുത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരിയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അവതരിപ്പിച്ച ബജറ്റ് 155.82 കോടി രൂപ വരവും 153.16 കോടി ചെലവും 2.65 കോടി മിച്ചവും പ്രതീക്ഷിക്കുന്നു.
ലൈഫ് പദ്ധതിക്ക് ജില്ല പഞ്ചായത്ത് വിഹിതമായി 11.88 കോടി വകയിരുത്തി. ബജറ്റ് ചർച്ചയിൽ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി.കെ. സുരേഷ് ബാബു, അംഗങ്ങളായ ഇ. വിജയൻ, തോമസ് വക്കത്താനം, എൻ.പി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
വിദ്യാഭ്യാസം മുഖ്യം
- സ്കൂളിൽ അസംബ്ലി ഹാളുകൾ -4.60 കോടി
- 73 സ്കൂളുകളിൽ നവീകരണം -4.86 കോടി
- സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് -45 ലക്ഷം
- കളിസ്ഥലം നവീകരണം -1.20 കോടി
- ചുറ്റുമതിൽ -1.40 കോടി
- ശുചിമുറികൾ -2.62 കോടി
- ലാപ് ടോപ് വിതരണം -3.50 കോടി
- ശാസ്ത്ര കമ്പ്യൂട്ടർ ലാബ് നവീകരണം -1.10 കോടി
- കുട്ടികൾക്ക് കുടിവെള്ളം -ഒരുകോടി
- ക്ലാസുകളിൽ വൈദ്യുതി -50 ലക്ഷം, വൈദ്യുതി ബിൽ അടക്കാൻ -50 ലക്ഷം
- കിടപ്പിലായ വിദ്യാർഥികൾക്ക് സ്പേസ് പദ്ധതി -മൂന്ന് ലക്ഷം
കിസാൻ സമ്മാൻ
- നെൽകൃഷി വ്യാപനം -2.86 കോടി
- കരിമ്പം ജില്ല കൃഷിത്തോട്ടം -3.37 കോടി
- പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യം -70 ലക്ഷം
- കൈപ്പാട് കൃഷി -20 ലക്ഷം
- പാൽ സബ്സിഡി -രണ്ട് കോടി
- തോടുകളിൽ വി.സി.ബികൾ -രണ്ട് കോടി
- ജലസംരക്ഷണം -1.35 കോടി
ആരോഗ്യസമ്പത്ത്
- കണ്ണൂർ ജില്ല ആശുപത്രിക്ക് -5.95 കോടി
- ജില്ല ആയുർവേദ ആശുപത്രിയിൽ ലാബ് റീ ഏജന്റ് -1.50 കോടി
- ജില്ല ഹോമിയോ ആശുപത്രി സ്പെഷാലിറ്റി ബ്ലോക്ക് -1.50 കോടി
- പട്ടിക വർഗ ഉന്നമനം -1.72 കോടി
- പട്ടികജാതി ഉന്നമനം -2.62 കോടി
- റോഡ് വികസനം -15 കോടി
- ഭിന്നശേഷി വിദ്യാർഥികൾക്ക് -1.50 കോടി
- ട്രാൻസ്ജെൻഡർ പദവി
- പഠനം -മൂന്ന് ലക്ഷം
- ഒരു സി.ഡി.എസിൽ ഒരു സംരംഭം പദ്ധതി -50 ലക്ഷം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.