ജി​ല്ല സ്കൂ​ൾ കായികമേളയിൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ല ടീം

പയ്യന്നൂർ പവർ; സ്കൂൾ തലത്തിൽ പ്രാപ്പൊയിൽ ജി.എച്ച്.എസ്.എസ്

മാങ്ങാട്ടുപറമ്പ്: ജില്ല സ്കൂൾ കായികമേളയിൽ ചാമ്പ്യൻഷിപ് കൈവിടാതെ പയ്യന്നൂർ ഉപജില്ല. രണ്ടു ദിനത്തെ ലീഡ് മൂന്നാംദിനവും ഉ‍യർത്തി പയ്യന്നൂരിന്റെ സർവാധിപത്യം. 240 പോയന്റോടെ ജേതാക്കളായി. ഇതേ ഉപജില്ലയിലെ പ്രാപ്പൊയിൽ ജി.എച്ച്.എസ്.എസ് 63 പോയന്റുകളോടെ ജില്ലയിലെ മികച്ച സ്കൂളായി മുന്നേറിയതും പയ്യന്നൂർ ഉപജില്ലക്ക് ഇരട്ടി മധുരം പകർന്നു.

115 പോയന്റുകളോടെ ഇരിട്ടി രണ്ടാം സ്ഥാനവും 114 പോയന്റുകളോടെ തളിപ്പറമ്പ് നോർത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ മൂന്നാം സ്ഥാനത്തുമെത്തി. 2019ൽ പയ്യന്നൂർ ചാമ്പ്യൻപട്ടം നേടിയപ്പോൾ തളിപ്പറമ്പ് നോർത്ത് രണ്ടാം സ്ഥാനത്തും ഇരിട്ടി മൂന്നാം സ്ഥാനത്തുമായിരുന്നു.

ജി.എച്ച്.എസ്.എസ്. മാത്തിൽ 51 പോയന്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 42 പോയന്റുമായി മണിക്കടവ് സെന്റ് തോമസ് മൂന്നാം സ്ഥാനവും നേടി. സമാപനം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസി. ടി.ടി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - district school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.