വൈദ്യുതി ബിൽ അടച്ചില്ല; ആദിവാസി കുടുംബങ്ങൾക്ക് ജപ്തി നോട്ടീസ്

കൊട്ടിയൂർ: വൈദ്യുതി ബിൽ അടക്കാത്തതിനെത്തുടർന്ന് ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ ആദിവാസി കുടുംബങ്ങൾക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്. കൊട്ടിയൂർ പഞ്ചായത്തിലെ ആദിവാസി കോളനികളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്.

വൈദ്യുതി ബില്ലുകൾ കുടിശ്ശികയായ പഞ്ചായത്തിലെ 35ലധികം കുടുംബങ്ങൾക്ക് വൈദ്യുതി വകുപ്പിന്റെ ആവശ്യ പ്രകാരം ജപ്തി നടപടികൾ നടത്താൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി ആദിവാസി കുടുംബങ്ങൾക്ക് നോട്ടീസ് നൽകി. കൊട്ടിയൂർ പഞ്ചായത്തിലെ താഴെ, മേലെ, നടുവിൽ പാൽചുരം ആദിവാസി കോളനികളിലെ കുടുംബങ്ങൾക്കാണ് റവന്യൂ വകുപ്പ് ജപ്തി നോട്ടീസ് നൽകിയത്.

വൈദുതി ബില്ലുകൾ കുടിശ്ശികയായതിനെ തുടർന്ന് നിലവിൽ ഇവരുടെ കണക്ഷനുകൾ വിച്ഛേദിച്ചിരിക്കുകയാണ്. ഇതിനുപുറമെയാണ് ജപ്തി നോട്ടീസ് നൽകിയത്. 2000 രൂപ മുതൽ 12,000 രൂപ വരെ ബിൽ കുടിശ്ശികയായ കുടുംബങ്ങൾ കോളനിയിലുണ്ട്. ഇവരിൽനിന്ന് ജംഗമ വസ്തുക്കൽ ജപ്തി ചെയ്യാനാണ് നിർദേശം. എന്നാൽ, സംഭവത്തിൽ ട്രൈബൽ വകുപ്പ് ഇടപെടണമെന്ന് വാർഡ് അംഗം ഷാജി പൊട്ടയിൽ പറഞ്ഞു. പഞ്ചായത്തിലെ വിവിധ കോളനികളിൽ ജപ്തി നോട്ടീസ് വന്നിട്ടുണ്ടെന്ന് വില്ലേജ് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Electricity bill not paid; Foreclosure notice to tribal families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.