കണ്ണൂർ: അധ്യയന വർഷത്തിന്റെ അവസാനമായതോടെ വിദ്യാർഥികൾക്കിത് പരീക്ഷക്കാലം.ഹയർ സെക്കൻഡറി പരീക്ഷ വെള്ളിയാഴ്ച തുടങ്ങി. ജില്ലയിൽ ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതുന്നത് 35,202 വിദ്യാർഥികളാണ്.
റെഗുലർ വിഭാഗത്തിൽ 33,107 പേരും ഓപൺ വിഭാഗത്തിൽ 2095 പേരുമാണ് പരീക്ഷയെഴുതുന്നത്. ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി വിഷയങ്ങളിലായിരുന്നു ആദ്യ പരീക്ഷ. തിങ്കളാഴ്ച എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങും.
ഇത്തവണ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 36,288 വിദ്യാർഥികളാണ്. 18,925 ആൺകുട്ടികളും 17,363 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
സർക്കാർ സ്കൂളുകളിൽ 13,513, എയ്ഡഡിൽ 21,345, അൺ എയ്ഡഡിൽ 1211, ടെക്നിക്കൽ മേഖലയിൽ 203 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്നവർ. സ്പെഷൽ സ്കൂളുകളിൽനിന്ന് 16 വിദ്യാർഥികളും പരീക്ഷയെഴുതുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.