പെരിങ്ങോം: പുലിയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മാതമംഗലം വെള്ളോറയിലും പരിസര പ്രദേശങ്ങളിലും വനംവകുുപ്പ് പരിശോധന ശക്തമാക്കി.
കഴിഞ്ഞദിവസം വെള്ളോറ അറയ്ക്കല്പാറക്ക് സമീപം പന്തമ്മാക്കല്‍ രവീന്ദ്രന്റെ വീട്ടിലെത്തി ആടിനെ കടിച്ചുകൊല്ലുകയും മറ്റൊന്നിനെ മുറിവേൽപിക്കുകയും ചെയ്തത് പുലിയാണെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.
വെള്ളോറ, കടവനാട്, കാര്യപ്പള്ളി, കക്കറ പ്രദേശങ്ങളിലെ കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങളില്‍ അജ്ഞാതജീവിക്കായി തിരച്ചില്‍ നടത്തി. വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന് കീഴിലെ ജീവനക്കാര്‍, കണ്ണൂര്‍ ആര്.ആർ.ടി ടീം, എം പാനല്‍ ഷൂട്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 35 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.
കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലും പാറ പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയെങ്കിലും അജ്ഞാത ജീവിയെ കണ്ടെത്താനായില്ല. പുലിയെന്നു സംശയിക്കുന്ന ജീവി എത്തിയെന്ന് നാട്ടുകാർ സൂചന നൽകിയ പ്രദേശങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭീതിയകറ്റാന്‍ ശക്തമായ നടപടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.