കണ്ണൂർ: ഹരിത കർമസേനക്ക് അജൈവ മാലിന്യം കൈമാറാത്തതിന് രണ്ട് ഫ്ലാറ്റുകൾക്ക് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് 5000 രൂപ വീതം പിഴയിട്ടു. ദൈനംദിന അജൈവ മാലിന്യം ഫ്ലാറ്റിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനറേറ്ററിലിട്ട് കത്തിക്കുന്നതായും സ്ക്വാഡ് കണ്ടെത്തി. തലശ്ശേരി ടെമ്പിൾ ഗേറ്റിലെ ശ്രീരോഷ് സീബ്രീസ് ഫ്ലാറ്റ്, മഞ്ഞോടി കണ്ണിച്ചിറയിലെ ഗാർഡൻ അപ്പാർട്ട്മെന്റ്സ് എന്നീ ഭവന സമുച്ചയങ്ങൾക്കെതിരെയാണ് നടപടി.
ജില്ലയിലെ ചില ഫ്ലാറ്റുകളിൽനിന്ന് ഹരിത കർമസേനക്ക് അജൈവ മാലിന്യം കൈമാറുന്നില്ലെന്ന പരാതിയെതുടർന്ന് ഇ.പി. സുധീഷിന്റെ നേതൃത്വത്തിലുള്ള ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് മിന്നൽ പരിശോധന നടത്തിയത്.
കരിവെള്ളൂരിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ
കരിവെള്ളൂർ-പെരളം പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ ശുചിത്വ മാലിന്യ പരിപാലനത്തിൽ വീഴ്ചകൾ കണ്ടെത്തിയ വിവിധ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിന് പാലത്തറയിലെ ജുമുഅത്ത് കമ്മിറ്റിയുടെ കീഴിലെ ക്വാർട്ടേഴ്സിനും പാലത്തറയിലെ ബാബു ബോഡി വർക്സിനും കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിനും 5000 രൂപ വീതം പിഴ ചുമത്തി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം നിതിൻ വത്സലൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സ്മിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.