വെള്ളക്കെട്ട്; മുഴപ്പിലങ്ങാട് ദേശീയ പാതയും ഓഫീസും ഉപരോധിച്ച് നാട്ടുകാർ

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് രണ്ടാം വാർഡിൽ മലക്ക് താഴെ പ്രദേശത്ത് വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയ പാതയും, ദേശീയപാത ഓഫീസും ഉപരോധിച്ചു. റോഡിലെ ഉപരോധം പോലീസ് ഇടപെട്ട് നീക്കം ചെയ്തെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ടി.സജിതയുടെ നേതൃത്വത്തിൽ ദേശീയ പാത ഓഫീസ് ഉപരോധിക്കുകയായിരുന്നു. സി.പി.എം, കോൺഗ്രസ്, ലീഗ് നേതാക്കൾ ഉപരോധ സമരത്തിന്റെ ഭാഗമായി.

സർവീസ് റോഡ് മുറിച്ച് ഓവുചാൽ നിർമിച്ച് പരിഹരിക്കാമെന്ന് വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിൽ നടന്ന സർവകക്ഷി യോഗ തീരുമാനമായിരുന്നു. എന്നാൽ വെള്ളം ഒഴുകിപോയില്ലെന്ന് മാത്രമല്ല സർവീസ് റോഡ് മുറിച്ചതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാർ. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധമുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത്.  



 


Tags:    
News Summary - flood; Muzhappilangad National Highway and office blockade strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.