കണ്ണൂർ: ചാലാട് മണലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. മുഴുപ്പിലങ്ങാട് സ്വദേശികളായ രാജേന്ദ്രൻ (50), സൽനേഷ് (32), രാധാകൃഷ്ണൻ (53), ശ്രീകുമാർ എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റ് ചെയ്തത്.
മണൽ സ്വദേശി നിഖിലിനാണ് ബുധനാഴ്ച രാത്രി 12ഓടെ വെട്ടേറ്റത്. തടയാൻ ശ്രമിച്ച മാതാവ് അംബികക്കും പരിക്കേറ്റിരുന്നു. സൽനേഷിന്റെ മുൻ ഭാര്യയുടെ സുഹൃത്താണ് വെട്ടേറ്റ നിഖിൽ. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് രണ്ട് വാളുകള്‍ കണ്ടെടുത്തു. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.