കണ്ണൂര്‍: ഗണേശോത്സവത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് ഒഴുക്കിയ ഗണേശവിഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ തീരത്ത് അടിഞ്ഞുകൂടി. വെള്ളിയാഴ്ചയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഘോഷയാത്രകള്‍ പയ്യാമ്പലത്ത് സമാപിച്ച് ഗണേശവിഗ്രഹങ്ങള്‍ കടലിലൊഴുക്കിയത്.
ഞായറാഴ്ചയോടെ തീരത്ത് വിഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുകയായിരുന്നു. ദൈവത്തിന്റെ പേരില്‍ നമ്മുടെ തീരങ്ങള്‍ ഇത്തരത്തില്‍ മലിനമാക്കുന്നത് ഭക്തിയല്ല, ദൈവനിന്ദയാണെന്ന് കണ്ണൂര്‍ കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
ഇവ നീക്കംചെയ്ത് മാതൃക കാട്ടുമ്പോഴാണ് യഥാർഥ ദൈവപ്രീതി ഉണ്ടാകുകയെന്നും ഇതിന് കാരണക്കാര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേയര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.