കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്പ്പാലത്തിെൻറ ഗര്‍ഡറുകള്‍ സ്ഥാപിക്കാൻ തുടങ്ങി. ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച രാവിലെ വരെ പ്രവൃത്തി നീണ്ടു. റെയില്‍വേ പാളത്തിലൂടെ പോവുന്ന വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് ട്രെയിനുകള്‍ നിര്‍ത്തിയാണ് പണി നടത്തിയത്. റെയില്‍വേ സെക്ഷന്‍ എൻജിനീയര്‍ മനോഹരെൻറ നേതൃത്വത്തില്‍ പത്ത് റെയില്‍വേ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഇരുപത് വിദഗ്ധ തൊഴിലാളികള്‍ പ്രവൃത്തി നടത്തി.
റെയില്‍വേ കരാറുകാരന് എറണാകുളത്തെ വര്‍ഗീസിെൻറ നേതൃത്വത്തില്‍ ഒരു സംഘം തൊഴിലാളികള്‍ അതി ജാഗ്രതയോടെ ജോലി നിയന്ത്രിച്ചു. ബല്ലാകടപ്പുറത്തെ വൈറ്റ് ഗാര്‍ഡ് വളൻറിയര്മാരുള്പ്പെടെ നാട്ടുകാരുടെ സംഘം ജോലിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സഹായവുമായി രംഗെത്തത്തി. മേല്‍പ്പാലം കർമസമിതി കണ്‍വീനര്‍ എ. ഹമീദ് ഹാജി, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ടി. മുഹമ്മദ് അസ്ലം തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.
റെയിലിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതോടെ കോട്ടച്ചേരി റെയിൽവേ മേൽപ്പാല നിർമാണത്തിന് വേഗതയേറി. നാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേൽപ്പാല നിർമാണം അന്തിമഘട്ടത്തിലെത്തിയത്. പാളത്തിനു മുകളിലുള്ള പാലം നിർമാണം റെയിൽവേ നേരിട്ടാണ് നടത്തുന്നത്. ഇതിനായി മേൽപ്പാലത്തിെൻറ റെയിൽപാളത്തിനു മുകളിൽ സ്ഥാപിക്കേണ്ട കോൺക്രീറ്റ് സ്റ്റീൽ കോേമ്പാസിറ്റ് ഗർഡറുകൾ മാസങ്ങൾക്ക് മുമ്പാണ് എത്തിയത്. നാലു ലോറികളിലായി 16 ഗർഡറുകളാണ് തൃശിനാപ്പള്ളിയിൽനിന്നും എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.