കണ്ണൂർ: ഡി.ടി.പി.സിയിൽനിന്ന് രണ്ടു ജീവനക്കാരെ പിരിച്ചുവിട്ട നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞ് ഉത്തരവായി. കെ. സുധാകരൻ എം.പിയുടെ ബന്ധുവായ രാഗിണി ദിലീപ്, കെ.പി. അനു എന്നീ ജീവനക്കാരെ പിരിച്ചുവിട്ട നടപടിയാണ് തടഞ്ഞത്.
2013 ഫെബ്രുവരിയിൽ ഡി.ടി.പി.സിയിൽ ദിവസവേതനത്തിലായിരുന്നു ഇവരെ നിയമിച്ചത്. 2015 മുതൽ അന്നത്തെ ജില്ല കലക്ടർ ചെയർമാനായ ഡി.ടി.പി.സിയുടെയും എക്സിക്യൂട്ടിവ് കമ്മിറ്റിയുടെയും അംഗീകാരത്തോടെ നിയമനം സ്ഥിരപ്പെടുത്തി. എന്നാൽ, ഈ നിയമനം വിജിലൻസ് റിപ്പോർട്ട് പ്രകാരം അന്നത്തെ സെക്രട്ടറി സജി വർഗീസ് അനധികൃതമായി നടത്തിയെന്നായിരുന്നു ആരോപണം. സർട്ടിഫിക്കറ്റ് എല്ലാം ഹാജരാക്കിയ ശേഷമാണ് ജോലിക്ക് ഹാജരായതെങ്കിലും മാനദണ്ഡം പാലിച്ചില്ല എന്ന വിജിലൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിനോദസഞ്ചാരവകുപ്പ് പിരിച്ചുവിടാൻ ഉത്തരവ് ഇറക്കി. ഇതിനെതിരെ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ കോടതി എക്സിക്യൂട്ടിവ് കമ്മിറ്റിയോട് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടു. അതുപ്രകാരം കമ്മിറ്റി പിരിച്ചുവിട്ട് ഉത്തരവ് ഇറക്കി.
അതിനെതിരെ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തു. അപ്പീൽ കോടതിയുടെ പരിഗണയിൽ ഉള്ളപ്പോൾ തന്നെ ജില്ല കലക്ടർ ഇരുവരെയും പിരിച്ചുവിട്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഈ നടപടിയാണ് ഇപ്പോൾ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.