കണ്ണൂർ: വെള്ളിയാഴ്ച രാവിലെ സൗത്ത് ബംഗളൂരു സിറ്റി-കണ്ണൂർ എക്സ്പ്രസിൽ കണ്ണൂരിൽ വന്നിറങ്ങിയ മൂന്ന് ഉശിരൻ യാത്രക്കാർക്ക് പിന്നാലെയായിരുന്നു എല്ലാവരും.
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലേക്ക് എത്തിച്ച മൂന്ന് കുതിരകളായിരുന്നു വി.ഐ.പി യാത്രികർ. ആൾക്കൂട്ട ബഹളമൊന്നും ശ്രദ്ധിക്കാതെ നടപടികൾ പൂർത്തിയാക്കി സുരക്ഷ ജീവനക്കാർക്കൊപ്പം താരജാഡയിൽ മൂവരും ലോറിയിലേറി സ്റ്റേഷൻ വിട്ടു. ഡൽഹി വഴി അമ്പാലയിൽനിന്നാണ് കുതിരകളെ ട്രെയിൻ മാർഗം എത്തിച്ചത്.
ബംഗളൂരുവിൽനിന്ന് കണ്ണൂർ എക്സ്പ്രസിലെ റെയിൽവേ പാർസൽ വാനിൽ മാറ്റിക്കയറ്റിയാണ് യാത്ര. കണ്ണൂരിലെത്തിയ ശേഷം നാവികസേനയുടെ ലോറിയിൽ ഏഴിമലയിലേക്ക് കൊണ്ടുപോയി.
കുതിരകളെ കേണൽ എൻ. ബാബു ഗാർഹ് സ്റ്റേഷനിലെത്തി സ്വീകരിച്ചു. തീറ്റവും വെള്ളവും പരിചാരകരും അടക്കമാണ് പാർസൽ വാനിൽ കുതിരകളുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.