കണ്ണൂർ: ജ്വല്ലറിയിലെ വാച്ച്മാന്മാർക്ക് അവർ ജോലിചെയ്യുന്ന സ്ഥലത്ത് ഫാൻ സൗകര്യം ഏർപ്പെടുത്താനുള്ള നിർദേശം നൽകിയെന്ന് ലേബർ കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജ്വല്ലറികളിലെ വാച്ച്മാന്മാർക്ക് ഫാൻ സൗകര്യം ഏർപ്പെടുത്തണമെന്ന പരാതിയിലാണ് നടപടി. മുൻവശത്ത് ഫാൻ സ്ഥാപിക്കുന്നതിന് സാങ്കേതിക തടസ്സമുള്ള സ്ഥാപനങ്ങൾ അത് പരിഹരിക്കാൻ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതായി റീജനൽ ലേബർ കമീഷണർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജ്വല്ലറി വാച്ചർമാരുടെ വ്യക്തിഗത പരാതികൾ ലഭിച്ചാൽ അതുസംബന്ധിച്ച തൊഴിലുടമകൾക്ക് നിർദേശം നൽകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.