കണ്ണൂർ: പത്തു വർഷത്തിനുള്ളിൽ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തു കൂടുതൽ പ്രമേഹബാധിതരുള്ള രാജ്യമായി മാറുമെന്ന് കണ്ണൂരിൽ സംഘടിപ്പിച്ച പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു.
ഇന്ത്യ അടക്കമുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ 68 ശതമാനം വർധന ഉണ്ടാകും. അശാസ്ത്രീയമായ പ്രമേഹ രോഗ ചികിത്സ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹൃദ്രോഗം, മസ്തിഷ്കാഘാതം തുടങ്ങിയവക്കുള്ള പ്രധാനകാരണം അനിയന്ത്രിതമായ പ്രമേഹരോഗമാണ്.
പ്രമേഹ രോഗികളിൽ 50 ശതമാനത്തോളം ആളുകൾക്ക് ലൈംഗിക പ്രശ്നങ്ങളുണ്ട്. ശാസ്ത്രീയമായ ചികിത്സയിലൂടെ അത് മാറ്റിയെടുക്കാമെന്നും ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബാല്യകാലത്തു തന്നെയുള്ള ആരോഗ്യ വിദ്യാഭ്യാസം പ്രമേഹ രോഗത്തെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നും സംഗമം വ്യക്തമാക്കി.
റിസർച്ച് സൊസൈറ്റി ഫോർ ഡയബറ്റിസ് ഇൻ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫിസിഷ്യൻ ക്ലബും ചേർന്നാണ് പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമം നടത്തിയത്.
ഡോ. ജ്യോതി ദേവ് കേശവദേവ്, ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണൻ, ഡോ. അജിത് കുമാർ ശിവശങ്കരൻ, ഡോ. പി. സുരേഷ് കുമാർ, ഡോ. പ്രശാന്ത് ശങ്കർ, ഡോ. ബാലകൃഷ്ണൻ വള്ളിയോട്, ഡോ. ബോബി കെ. മാത്യു, ഡോ. ജ്യോതി ദേവ്, ഡോ. ജോ ജോർജ്, ഡോ. സഹാനാ ഷെട്ടി, ഡോ. റോജിത്, ഡോ. വികാസ് മാലിനെനി, ഡോ. അനിൽ കുമാർ, ഡോ. പ്രശാന്ത് മാപ്പ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഡോ. ആർ. അർജുൻ, ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ. മൊയ്തു, ഡോ. ടി.കെ. ഷബീർ, ഡോ. നിർമൽ രാജ്, ഡോ. സുൽഫിക്കർ അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.