ഇരിട്ടി: സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്ന് 10 പവൻ സ്വർണം കവർന്നതായി പരാതി.
ഇരിട്ടിയിലെ ചെറുകിട സ്വർണ വ്യാപാര സ്ഥാപനമായ പ്രൈം ഗോൾഡിലാണ് മോഷണം നടന്നത്.
സ്വർണം, വെള്ളി ആഭരണം വിൽക്കുന്ന ചെറിയ കടയിലെ സ്വർണാഭരണം പോരെന്നു പറഞ്ഞപ്പോൾ, ഇടപാടുകാരനെ കടയിലിരുത്തി ഉടമ മറ്റൊരു ജ്വല്ലറിയിൽ നിന്ന് സ്വർണം എടുത്തുകൊണ്ടുവന്നു.
അപ്പോഴേക്കും കടയിലുണ്ടായിരുന്ന 10 പവൻ സ്വർണവുമായി മുങ്ങിയെന്നാണ് ഉടമ പ്രമോദ് പൊലീസിൽ നൽകിയ പരാതി.
രണ്ട് ദിവസമായി കടയിൽ വന്ന് സ്വർണം വാങ്ങാനെന്ന പോലെ ഇടപെടൽ നടത്തിയതിനാലാണ് ഇടപാടുകാരനെ കടയിലിരുത്തി സ്വർണമെടുക്കാൻ പുറത്തുപോയതെന്ന് ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.