ഇരിട്ടി: 105കാരിയുടെ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഇരിട്ടി അമല ആശുപത്രി. എടപ്പുഴ സ്വദേശിനി പുത്തപ്പുരയ്ക്കൽ അന്നമ്മ ജോസിന്റെ ശസ്ത്രക്രിയയാണ് വിജയകരമായി നടത്തിയത്.
മുറിയിൽ തെന്നിവീണാണ് ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ചത്. ഓപറേഷനല്ലാതെ മറ്റ് പോംവഴിയൊന്നും ഇല്ലെന്നിരിക്കെ കുടുംബം ഓപറേഷന് സമ്മതം മൂളി. ഉയർന്ന പ്രായം പ്രതിസന്ധിയാകുമെന്ന് കരുതിയെങ്കിലും വിദഗ്ധ സംഘം ധൈര്യപൂർവം ഓപറേഷൻ നടത്തി. മൂന്ന് മണിക്കൂർ മാത്രം നിരീക്ഷണത്തിൽ നിർത്തി വയോധികയെ വാർഡിലേക്ക് മാറ്റുകയും രണ്ടാം ദിനം തന്നെ നടത്തിക്കുകയും ചെയ്തു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിലേക്ക് വിടാനും സാധിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. പ്രശസ്ത അനസ്തേഷ്യോളജിസ്റ്റ് ഡോ. നാഗമണി, 20 വർഷത്തിലധികമായി ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനായ ഡോ. സനിത്കുമാർ, ഡോ. പി.എം. സൗദ്, ഡോ. അന്നമ്മ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയതെന്ന് ആശുപത്രി എം.ഡി അഡ്വ. മാത്യു കുന്നപ്പള്ളി, ഡോക്ടർമാരായ അന്നമ്മ മാത്യു, നാഗമണി, സനിത്കുമാർ, പി.എം. സൗദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.