വൈദ്യുതി ലൈനിൽ മരം പൊട്ടിവീണു; ഗതാഗതം തടസ്സപ്പെട്ടു

ഇ​രി​ട്ടി: നേ​രം​പോ​ക്ക് റോ​ഡി​ൽ ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​രം പൊ​ട്ടി വീ​ണ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ്സ​പ്പെ​ട്ടു.

ഇ​രി​ട്ടി കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് ഹെ​ഡ് ഓ​ഫി​സി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ തേ​ക്കി​ന്റെ മു​ക​ൾ ഭാ​ഗ​മാ​ണ് ലൈ​നി​ലേ​ക്ക് പൊ​ട്ടി​വീ​ണ​ത്. ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ​സേ​ന ഏ​റെ​നേ​രം പ​രി​ശ്ര​മി​ച്ചാ​ണ് വൈ​ദ്യു​തി ലൈ​നി​ൽ തൂ​ങ്ങി​ക്കി​ട​ന്ന മ​ര​ത്ത​ടി മാ​റ്റി ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യും പു​നഃ​സ്ഥാ​പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച മൂ​ന്നോ​ടെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യ കാ​റ്റി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കൂ​റ്റ​ൻ തേ​ക്ക് മ​ര​ത്തി​ന്റെ മു​ക​ൾ​ഭാ​ഗം പൊ​ട്ടി വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ​ത്. വൈ​ദ്യു​തി ലൈ​നി​ൽ മ​ര​ത്ത​ടി തൂ​ങ്ങി​ക്കി​ട​ന്ന​തോ​ടെ വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ടു.

ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന് സ​മീ​പം ആ​യി​രു​ന്ന​തി​നാ​ൽ ഇ​വി​ടെ​നി​ന്നും ജീ​വ​ന​ക്കാ​രും വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി. വൈ​ദ്യു​തി ലൈ​നി​ന് താ​ഴെ നി​ർ​ത്തി​യി​ട്ട ര​ണ്ടു കാ​റു​ക​ൾ മു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന മ​ര​ത്ത​ടി മാ​റ്റു​ന്ന​തി​ന് വി​ഘാ​ത​മാ​യി. ഇ​തി​നി​ടെ ഉ​ട​മ​യെ​ത്തി കാ​ർ മാ​റ്റി​യ ശേ​ഷ​മാ​ണ് മ​ര​ത്ത​ടി ലൈ​നി​ൽ നി​ന്നും മാ​റ്റാ​നാ​യ​ത്.

Tags:    
News Summary - A tree fell on a power line; Traffic is blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.