ഇരിട്ടി: കൂട്ടുപുഴ പേരട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും തോക്കു ചൂണ്ടി പണം കവരാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. പേരട്ട സ്വദേശി അബ്ദുൽ ഷുക്കൂറാണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരിയെ കഴുത്തിൽ കുത്തിപ്പിടിച്ച് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടാനുള്ള ശ്രമം നടന്നത്. ഇവരുടെ നിലവിളി ശബ്ദം കേട്ട് സമീപത്തെ സ്ഥാപന നടത്തിപ്പുകാരനും മറ്റു കച്ചവടക്കാരും നടത്തിയ ഇടപെടലിൽ ഇയാളെ പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. വ്യാജ നമ്പർ പതിച്ച ബൈക്കിലാണ് ഇവർ സ്ഥലത്തെത്തിയത്.
ഷുക്കൂർ സ്ഥാപനത്തിലെത്തി പണംതട്ടാൻ ശ്രമിക്കുമ്പോൾ ബൈക്കുമായി മറ്റൊരാൾ റോഡിൽ കാത്തു നിൽക്കുകയായിരുന്നു. ഇയാളാണ് ഓടിരക്ഷപ്പെട്ടത്. ഉളിക്കൽ എസ്.എച്ച്.ഒ സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി ഷുക്കൂറിനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.