ഇരിട്ടി: വീട് കേന്ദ്രീകരിച്ച് ചാരായ നിർമാണം നടത്തിവന്ന ഗൃഹനാഥനെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. പേരാവൂർ വെള്ളർ വള്ളി ഗണപതിയാട് സ്വദേശിയായ തോമസിനെതിരെയാണ് പേരാവൂർ എക്സൈസ് സംഘം കേസെടുത്തത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത സംഭവത്തിലാണ് കേസ്.
കണ്ണൂർ എക്സൈസ് ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവിെൻറ ഭാഗമായി പേരാവൂർ എക്സൈസ് സംഘം പോത്തുകുഴി - ഗണപതിയാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.