ഓട്ടോഡ്രൈവര്‍ സുരേഷ് കളഞ്ഞുകിട്ടിയ പണവും പഴ്‌സും ഇരിട്ടി പൊലീസിന് കൈമാറുന്നു

ഇൗ സത്യസന്ധതക്ക്​ തിളക്കമേറെ..

ഇരിട്ടി: കളഞ്ഞുകിട്ടിയ 9,000 രൂപയും രേഖകളുമടങ്ങിയ പഴ്‌സ് ഉടമക്ക് തിരിച്ചുനല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. കരിയാല്‍ ലക്ഷംവീട് കോളനിയിലെ ഓട്ടോഡ്രൈവര്‍ ചിറയില്‍ കുന്നത്ത് സുരേഷാണ് സത്യസന്ധത കാട്ടിയത്.പയഞ്ചേരിയില്‍ നിന്ന്​ കീഴൂരിലേക്കുള്ള ഓട്ടോയാത്രയിലായിരുന്നു മണത്തണ ചാണപ്പാറ സ്വദേശി വി.ജെ. ജോണ്‍സന്​ 9000 രൂപയും ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും അടങ്ങിയ പഴ്‌സ്​ നഷ്​ടപ്പെട്ടത്. പഴ്‌സ് ലഭിച്ച സുരേഷ്​ ഇരിട്ടി പൊലീസിന് കൈമാറി.

പൊലീസാണ് ഉടമയെ അന്വേഷിച്ചു കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്‌.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ കരിയാലിലെ പൊതുപ്രവര്‍ത്തകന്‍ എം.കെ. ഷിതുവി​െൻറ സാന്നിധ്യത്തില്‍ പഴ്‌സ് ഉടമക്ക്​ കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.