ഇരിട്ടി: തില്ലങ്കേരി വാഴക്കാൽ ഗവ. യു.പി സ്കൂൾ ചുറ്റുമതിലിനുള്ളിൽനിന്ന് ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂളിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. തിങ്കളാഴ്ച വൈകീട്ടാണ് ബോംബ് ശേഖരം കണ്ടെത്തിയത്.
നാല് പ്ലാസ്റ്റിക് ബോംബുകളാണ് പെയിൻറ് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ മതിലിനു സമീപത്തെ വാഴയുടെ അരികില്‍ കണ്ടെത്തിയത്. പ്രധാനാധ്യാപികയും സഹാധ്യാപകരും ചേര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് വാഴക്കുല കൊത്താനായി ഇറങ്ങിയപ്പോഴാണ് ബക്കറ്റ് ശ്രദ്ധയില്‍പെട്ടത്.
കടലാസില്‍ പൊതിഞ്ഞ നിലയില്‍ ബോംബ് ബക്കറ്റില്‍ കണ്ടതോടെ സ്കൂള്‍ അധികൃതര്‍ മുഴക്കുന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മുഴക്കുന്ന് സി.ഐ എം.കെ. സുരേഷും എസ്.ഐ പി.റഫീഖും ബോംബ് സ്ക്വാഡ് എസ്.ഐ അജിത്തിെൻറ നേതൃത്വത്തിൽ ബോംബു സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്ത് ആളൊഴിഞ്ഞ കരിങ്കൽ ക്വാറിയിൽ നിർവീര്യമാക്കി.
ചൊവ്വാഴ്ച പൊലീസ് നായ് ചേതക്കും ബോംബു സ്ക്വാഡ് അംഗങ്ങളും മണിക്കൂറുകളോളമാണ് സ്കൂളും പരിസര പ്രദേശങ്ങളും പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.