ഇരിട്ടി: ജില്ല പഞ്ചായത്ത് 2018ൽ 45 ലക്ഷം രൂപ ചെലവിൽ നിർമാണം ആരംഭിച്ച അമ്പലക്കണ്ടിയിൽ നിന്ന് ആറളം ഫാമിലേക്കുള്ള കോൺക്രീറ്റ് പാലം പ്രവൃത്തി എങ്ങുമെത്താതെ അനിശ്ചിതത്വത്തിൽ. ഇതോടെ പാലത്തെ ആശ്രയിച്ചു കഴിയുന്ന നാട്ടുകാർ ദുരിതത്തിലായി. ഇവിടെ ഒരു തൂക്കുപാലമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
ആറളം ഫാം തൊഴിലാളികളും പ്രദേശത്തെ ക്ഷീരകർഷകരും ഉപയോഗിച്ചിരുന്ന തൂക്കുപാലം നിരവധി തവണ അപകടത്തിൽപെട്ടപ്പോഴാണ് കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം നാട്ടുകാർ ശക്തമായി മുന്നോട്ടുവെച്ചത്. ഇതോടെ ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചു.
പാലത്തിന്റെ തൂണിന്റെ പ്രവൃത്തി കഴിഞ്ഞയുടനാണ് 2018ലെ പ്രളയം വരുന്നത്. ഈ പ്രളയത്തിൽ തൂണുകൾ ചരിഞ്ഞത് മുതൽ പാലം നിർമാണവും നിലക്കുകയായിരുന്നു. പാലത്തിന്റെ രണ്ട് വശങ്ങളിലും സ്ലാബ് വാർത്തെങ്കിലും പിന്നീടുള്ള പ്രവൃത്തി അനിശ്ചിതത്വത്തിലാവുകയായിരുന്നു.
കഴിഞ്ഞ നാലുവർഷമായി പാതിവഴിയിൽ നിർമാണം നിലച്ച ഈ പാലത്തിലൂടെ ദുരിത യാത്ര നടത്തുകയാണ് ആറളം ഫാം തൊഴിലാളികളും നാട്ടുകാരും. പാലം പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.