ഇ​രി​ട്ടി ടൗ​ണി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; 40ഓ​ളം ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കേ​സ്

ഇ​രി​ട്ടി: ടൗ​ണി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ സീ​ബ്രാ​ലൈ​നി​ലൂ​ടെ ആ​ളു​ക​ൾ ന​ട​ന്നു​പോ​കു​മ്പോ​ൾ അ​പ​ക​ട​ക​ര​മാം​വി​ധ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച 40ഓ​ളം ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ കേ​സ്.

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​രി​ട്ടി ജോ. ​ആ​ർ.​ടി.​ഒ ഓ​ഫി​സി​ലെ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​രി​ട്ടി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലൂ​ടെ ആ​ളു​ക​ൾ സീ​ബ്രാ ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ അ​ശ്ര​ദ്ധ​മാ​യും അ​പ​ക​ട​ക​ര​മാ​യും വാ​ഹ​ന​മോ​ടി​ച്ച​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

ത​ല​ശ്ശേ​രി-​മൈ​സൂ​രു അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ഇ​രി​ട്ടി ടൗ​ണി​ലൂ​ടെ ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കാ​റു​ള്ള​ത്. മ​ല​യോ​ര​ത്തി​ന്റെ സി​രാ​കേ​ന്ദ്ര​മാ​യ ഇ​രി​ട്ടി​പ്പ​ട്ട​ണ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും നി​ര​വ​ധി ആ​ളു​ക​ളും എ​ത്താ​റു​ണ്ട്. അ​ന്ത​ർ സം​സ്ഥാ​ന പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി സീ​ബ്രാ​ലൈ​നു​ക​ളും വ​ര​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി ആ​ളു​ക​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.

Tags:    
News Summary - Motor vehicle department checking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.