ഇരിട്ടി: ആർദ്രം പദ്ധതിയിൽ ഇരിട്ടി താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഡയാലിസിസ് സെന്ററിൽ മൂന്നാം ഷിഫ്റ്റ് സാധ്യമാക്കാൻ നഗരസഭ രംഗത്ത്. കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി മുഖേന ഉദാരമതികളുടെ സഹായം ലഭ്യമാക്കിയാണ് ഡയാലിസിസ് സെന്റർ പ്രവർത്തനം. നിലവിൽ രണ്ട് ഷിഫ്റ്റുകളിൽ നിർധന വൃക്കരോഗികൾക്ക് ഉൾപ്പെടെ സൗജന്യ നിരക്കിലാണ് ഡയാലിസിസ് ചെയ്യുന്നത്.
രണ്ട് ഷിഫ്റ്റ് പ്രവർത്തിച്ചിട്ടും അപേക്ഷകർക്കെല്ലാം ഡയാലിസിസ് നൽകാൻ സാധിക്കുന്നില്ല. ഇതോടെയാണ് മൂന്നാം ഷിഫ്റ്റ് ആരംഭിക്കാൻ കനിവ് സൊസൈറ്റിയും ആശുപത്രി വികസന സമിതിയും നഗരസഭയും തീരുമാനിച്ചത്.
ആവശ്യത്തിന് വെള്ളം കിട്ടാത്തതാണ് മൂന്നാം ഷിഫ്റ്റിന് തടസ്സം. 45 ലക്ഷം രൂപ മുടക്കി പ്രത്യേക ജലവിതരണ പദ്ധതി നടപ്പാക്കുകയാണ് നഗരസഭ. അമ്പതിനായിരം ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് നിർമിക്കുന്നത്. ഇരിട്ടി പുഴയോരത്ത് നേരമ്പോക്കിൽ നഗരസഭ ലഭ്യമാക്കിയ സ്ഥലത്ത് കൂറ്റൻ കിണറും നിർമിക്കും. പൈപ്പ്ലൈൻ വഴി ആശുപത്രി മുറ്റത്തെ ടാങ്കിൽ വെള്ളമെത്തിക്കുന്നതോടെ ഡയാലിസിസ് സെന്ററിൽ മൂന്നാം ഷിഫ്റ്റും സാധ്യമാക്കാനണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.