ജനവാസ കേന്ദ്രത്തിൽ ചത്ത പോത്തുകളെ തള്ളി

ഇരിട്ടി: ജനവാസ മേഖലയിൽ ചത്ത പോത്തുകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആറളം പഞ്ചായത്തിലെ കല്ലറ - വീർപ്പാട് റോഡരികിലാണ് ദുർഗന്ധം വമിക്കുന്ന പോത്തുകളുടെ ജഡം വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കല്ലറ - വീർപ്പാട് റോഡിനോടുചേർന്ന വെട്ടിക്കാട്ടിൽ മാത്യുവിന്റെ കൃഷിയിടത്തിലാണ് ജഡം തള്ളിയത്.

ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ രണ്ട് ചത്ത പോത്തുകളെ കണ്ടെത്തി. തിങ്കളാഴ്ച രാത്രി റോഡിൽനിന്ന് നായ്ക്കളുടെ ബഹളംകേട്ടതായി പ്രദേശവാസികൾ പറഞ്ഞു.

വാഹനത്തിൽ പോത്തുകളെ മാർക്കറ്റിൽ ഇറക്കിക്കൊടുക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ചത്ത പോത്തുകളെ ഗതാഗതം കുറഞ്ഞ ജനവാസ മേഖലയിലെ റോഡരികിൽ കൊണ്ടുവന്നു തള്ളിയതാകാമെന്നാണ് നിഗമനം.

പോത്തുകളുടെ ജഡത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ഉമ്മിക്കുഴി, ഫ്രാൻസിസ് കുറ്റിക്കാട്ടിൽ എന്നിവർ സ്ഥലത്തെത്തി. ആറളം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പോത്തിന്റെ ജഡം സമീപത്തുതന്നെ കുഴിയെടുത്ത് സംസ്‌കരിച്ചു. റോഡിൽ അറവുമാലിന്യങ്ങളുംമറ്റും വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്.

Tags:    
News Summary - Dead buffaloes were dumped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.