ഇരിട്ടി (കണ്ണൂർ): മലയോര മേഖലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും കടത്തും കൂടുന്നു. മാക്കൂട്ടം- ചുരം പാത വഴിയാണ് ലഹരി വസ്തുക്കൾ വ്യാപകമായി എത്തുന്നത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിെൻറ നേതൃത്വത്തിൽ 19ാം മൈലിൽ വാഹന പരിശോധന നടത്തവെ 1.600 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നുച്യാട് കതളിക്കാട്ടിൽ വീട്ടിൽ ബോബിൻ മാത്യു (30) ആണ് പിടിയിലായത്.
ഇയാൾ കഞ്ചാവുമായി സഞ്ചരിച്ച ടാറ്റാ സുമോ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒരു മാസക്കാലമായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ഇയാൾ പ്രധാനമായും ഹൈസ്കൂൾ, കോളജ് പഠനം നടത്തുന്ന വിദ്യാർഥികൾക്കാണ് കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ റെയ്ഡിൽ പുതുവർഷം മുതൽ ലഹരി കടത്തിയ അഞ്ചു വാഹനങ്ങളാണ് പിടിച്ചെടുത്തത്.
പ്രിവൻറിവ് ഓഫിസർമാരായ പി.വി. സുലൈമാൻ, പി.കെ. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.പി. ഹാരിസ് , വി.എൻ. സതീശൻ, ടി.ഒ. വിനോദ്, പി.പി. സുഹൈൽ, വി. ശ്രീനിവാസൻ, കെ.സി. ഹരികൃഷ്ണൻ, എക്സൈസ് ഡ്രൈവർ ടി.എം. കേശവൻ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.