ഇരിട്ടി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള-കർണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ പൊലീസിെൻറയും എക്സൈസിെൻറയും പരിശോധന കർശനമാക്കി. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ലഹരിവസ്തുകടത്തും കള്ളപ്പണക്കടത്തും തടയുകയെന്ന ലക്ഷ്യത്തോടെയാണ് അതിർത്തിയിൽ ഇരു സേനകളുടെയും നേതൃത്വത്തിൽ 24 മണിക്കൂറും പൊലീസും എക്സൈസും നിയന്ത്രണവും പരിശോധനയും കർശനമാക്കിയത്.
കൂട്ടുപുഴ പാലത്തിന് സമീപം പൊലീസും കിളിയന്തറ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് വകുപ്പുമാണ് പരിശോധന കർശനമാക്കിയത്.മാക്കൂട്ടത്ത് കർണാടക കോവിഡ് നിയന്ത്രണം കർശനമാക്കിയതോടെ അതിർത്തി കടന്നുള്ള വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും പൊതുഗതാഗതം ഭാഗികമായി നിലക്കുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലേക്ക് വരുന്നതിൽ പ്രത്യേക നിയന്ത്രണം ഒന്നുമില്ലെങ്കിലും മാക്കൂട്ടം അതിർത്തിയിലെ നിയന്ത്രണം കാരണമാണ് ചുരം പാത വഴിയുള്ള യാത്രക്കാരുടെ വരവ് നിലച്ചത്. കർണാടകയിൽനിന്ന് മാക്കൂട്ടം അതിർത്തി കടന്ന് കേരളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പൂർണ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കൂട്ടുപുഴ അതിർത്തി കടന്ന് കേരളത്തിലേക്ക് കടത്തിവിടുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കർശന പരിശോധന തുടരുമെന്ന് പൊലീസ്, എക്സൈസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.