ഇരിട്ടി: വ്യാജ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്ന് മാക്കൂട്ടം ചുരംപാത വഴി പ്രവേശിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കർണാടക ശക്തമാക്കി.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ സർട്ടിഫിക്കറ്റുമായി യാത്രക്കാർ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് മാക്കൂട്ടം അതിർത്തി ചെക്ക് പോസ്റ്റിൽ കുടക് ജില്ല അധികൃതർ നിയന്ത്രണം കടുപ്പിച്ചത്.
വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. നിലവിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റിവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തിവിടുന്നത്.
സ്ഥിരം യാത്രക്കാർക്കും ചരക്കുവാഹനത്തൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിെൻറ കാലാവധി. ഇത് പരിശോധിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് പ്രത്യേക കൗണ്ടറും തുറന്നിരുന്നു.
വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനക്കും സുരക്ഷക്കുമായി ചെക്ക് പോസ്റ്റിൽ മറ്റൊരു കൗണ്ടർകൂടി തുറന്നിട്ടുണ്ട്.
പൊലിസിെൻറ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റിൽ ആളുകളുടെ പേരും ആധാർ നമ്പറും തിരുത്തി കമ്പ്യൂട്ടർ പ്രിൻറുമായാണ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റെന്ന നിലയിൽ ചില യാത്രക്കാർ എത്തുന്നത്.
അധികൃതർക്ക് സംശയം ഉണ്ടാകാതിരിക്കാൻ തിരിച്ചറിയൽ കാർഡും ആധാർ കാർഡിെൻറ കോപ്പിയും കരുതും.
കൂടുതൽ യാത്രക്കാർ ഉണ്ടാകുന്നതിനാൽ യാത്രക്കാരുടെ തിരിച്ചറിയൽ രേഖയിലെ ഫോട്ടോയും തിരിച്ചറിയൽ നമ്പറും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ഒത്തുനോക്കിയശേഷം കടത്തിവിടുകയാണ് പതിവ്.
വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിശദ പരിശോധനക്കും മറ്റുമാണ് മറ്റൊരു കൗണ്ടർ കൂടി തുറന്നത്. കേരളത്തിലെ കോവിഡ്വ്യാപന നിരക്ക് കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിച്ച കുടകിനെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളും യാത്രക്കാരും ഇതോടെ കൂടുതൽ ബുദ്ധിമുട്ടിലായി. യാത്രക്കാർ അനുഭവിക്കുന്ന യാത്രദുരിതം ലഘൂകരിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം കുടക് ജില്ല അധികൃതർ ഇതുവരെ പരിഗണിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.